ദീപം തെളിയിക്കുമ്പോള്‍ .....

ദീപം തെളിയിക്കുമ്പോള്‍ .....


-----------------------------------------------------------------------
























-------------------------------------------------------

ഐതിഹ്യമാല .

പറയി പെറ്റ പന്തിരുകുലം .
പിതാവ് - വരരുചി
മാതാവ് -പഞ്ചമി .

മക്കള്‍ 12 പേര്‍: 1. അഗ്നിഹോത്രി , 2. രജകന്‍,
 3. ഉളിയന്നൂര്‍ തച്ചന്‍ , 4. വള്ളോന്‍ ,
5. വടുതലനായര്‍ , 6. കാരയ്ക്കല്‍ മാതാ , 
7. ഉപ്പുകൊറ്റന്‍ ,8. തിരുവരങ്കം പാണനാര്‍ ,
9. നാറാണത്തുഭ്രാന്തന്‍ , 10. അകവൂര്‍ ചാത്തന്‍ ,
11. പാക്കനാര്‍ ,12. വായില്ലാക്കുന്നിലപ്പന്‍.


----------------------------------------------------------------------------

വീട്ടമ്മമാരുടെ നിത്യ ഗണപതിഹോമം.

രാവിലെ എഴുന്നേറ്റു, കൈ, കാല്‍, മുഖം വൃത്തിയായി

കഴുകി(കുളിച്ചാല്‍ ഏറെ നല്ലത്) അടുപ്പില്‍ തീ
കത്തിക്കുക. അടുപ്പില്‍ ചകിരിയും ചിരട്ടയും വെച്ച്
എണ്ണ മുക്കിയ തിരി കത്തിച്ചു ചകിരിമേല്‍ വെക്കുക.
അടുപ്പില്‍ പാചകത്തിനുള്ള പാത്രം വെച്ച് പാചകം
തുടങ്ങുകയും ചെയ്യാം.തീ നന്നായി കത്തി തുടങ്ങിയാല്‍ ഒന്നുരണ്ടു കഷണം തേങ്ങാപ്പൂളുകള്‍ അടുപ്പിലേക്ക്
ഗണപതി ഭഗവാനെ ധ്യാനിച്ച്‌ ഇരുകൈകള്‍ കൊണ്ടു
അടുപ്പില്‍ ഹോമിക്കുക. കൂടെ ലേശം അവലും
ശര്‍ക്കരയും നെയ്യും കൂടി ചേര്‍ത്ത് നാളികേരം
ഹോമിച്ചാല്‍ ഏറെ ഉത്തമം.
                    അടുപ്പിന്റെ ശുദ്ധം കൂടി ഈ സമയം
നമ്മള്‍ നോക്കണം. മത്സ്യമാംസങ്ങള്‍ പാകം ചെയ്യുന്ന അടുപ്പാകരുത് ഹോമിക്കാന്‍ ഉപയോഗിക്കുന്നത്.
കൂട്ടാന്‍, അരി എന്നിവ മാത്രമേഈ അടുപ്പില്‍
വേവിക്കാന്‍ പാടുള്ളൂ.
                                     ഹോമദ്രവ്യങ്ങള്‍ അടുപ്പില്‍
കരിഞ്ഞാല്‍ ആ കരിക്കട്ട എടുത്തു നെയ്യില്‍ ചാലിച്ച് നെറ്റിയില്‍ തൊടുന്നത് ഗണപതി ഹോമത്തിന്റെ
പൂര്‍ണ ഫലം നല്‍കും.
                                 ഇത് തികച്ചും ഐശ്വര്യപൂര്‍ണ്ണവും വിഘ്നവിനാശകവുമാണ്.

                   
        




Related Posts Plugin for WordPress, Blogger...